EntertainmentKeralaNews

‘ലിഫ്റ്റിൽ‌വച്ച് മോശമായി പെരുമാറിയ മുതിർന്ന നടന്റെ കരണത്തടിച്ചു, അയാൾ കാലിൽ വീണു; ആശ്വസിപ്പിച്ച് മോഹൻലാൽ

കണ്ണൂർ∙ ലിഫ്റ്റിൽ വച്ച് മുതിർന്ന നടൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഉഷ. മലയാള സിനിമയിൽ എല്ലാവരും ആരാധിച്ചിരുന്ന ആ മുതിർന്ന നടനിൽ നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. അപ്പോൾ തന്നെ അയാളുടെ കരണക്കുറ്റിക്ക് അടി കൊടുത്തു. 1992ൽ ഗൾഫ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. ചോദ്യം ചെയ്തതോടെ അഹങ്കാരിയെന്നു മുദ്രകുത്തി. സിനിമയിൽ അവസരം കുറഞ്ഞതായും നടി പറഞ്ഞു. 

ആ നടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അതുകൊണ്ടു പേരുപറയുന്നില്ലെന്നും ഉഷ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇക്കാര്യം പറയുന്നതെന്നു പലരും ചോദിക്കും. അന്ന് തന്നെ പ്രതികരിച്ചിട്ടുണ്ട്. ആ വിഡിയോ ഇപ്പോൾ പുറത്തു വന്നിട്ടുണ്ടെന്നും ഉഷ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘‘ ബഹ്റൈനിൽ ഒരു ഷോ നടക്കുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വിമാനത്താവളത്തിലേക്ക് പോകാൻ നിൽക്കുകയാണ്. നല്ല ക്ഷീണമുണ്ട് എല്ലാവർക്കും. സാധനങ്ങളെല്ലാം എടുത്ത് ഹാളിലേക്കു വരാൻ മോഹൻലാൽ പറഞ്ഞു. നമുക്കവിടെ സംസാരിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മോനിഷ, രേവതി, സുകുമാരി എന്നിവരെല്ലാമുണ്ട്. ഞാൻ ലഗേജെടുത്ത് ലിഫ്റ്റിലേക്കു വന്നു. ഈ നടനുമുണ്ട് ലിഫ്റ്റിൽ. താഴോട്ടാണോ എന്നു ചോദിച്ചു. ഞാൻ സന്തോഷത്തോടെ ലിഫ്റ്റിൽ കയറി. ലിഫ്റ്റ് അടഞ്ഞതും അയാൾ വളരെ മോശമായി എന്നോടു പെരുമാറി. ഞാനയാളെ അടിച്ചു. അപ്പോഴേക്കും ലിഫ്റ്റ് അടുത്ത നിലയിലെത്തി’’. 

‘‘നടി സുകുമാരിയമ്മ ലിഫ്റ്റിൽ കയറി. എന്താ പ്രശ്നം എന്നു ചോദിച്ചു. പ്രശ്നമുണ്ടാക്കരുതെന്നു പറഞ്ഞ് അയാളെന്റെ കാലിൽവീണു. ഞാനിതെല്ലാവരോടും പറയുമെന്നു പറഞ്ഞു. താഴെയുള്ളവരോട് ഞാനിക്കാര്യം പറഞ്ഞു. ലാലേട്ടൻ വന്നു കാര്യം തിരക്കി. ഞാൻ എല്ലാം പറഞ്ഞു. ലാലേട്ടനും സുകുമാരിയമ്മയും എന്നെ ആശ്വസിപ്പിച്ചു.

നീ അന്നേരം തന്നെ പ്രതികരിച്ചല്ലോ എന്നു പറഞ്ഞു. അന്നു തുടങ്ങിയ പ്രശ്നങ്ങളാണ്. സംഘടനയിൽ ഞാൻ ഇക്കാര്യം പറഞ്ഞു. അതോടെ അഹങ്കാരിയാണെന്നു മുദ്രകുത്താൻ തുടങ്ങി. ഞാൻ സൂപ്പർസ്റ്റാറുകളോടു കൈ ചൂണ്ടി സംസാരിക്കുന്ന ആളാണാണെന്നൊക്കെ പറഞ്ഞു. സിനിമകള്‍ ഇല്ലാതായി’’–നടി ഉഷ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker