നടി സ്വാസിക വിവാഹിതയാകുന്നു; വരൻ പ്രമുഖ നടൻ
കൊച്ചി:നടി സ്വാസിക വിജയ് വിവാഹിതകയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. പ്രണയ വിവാഹമാണ്. ഈ മാസം 26 ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. 27 ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മൂവാറ്റുപുഴ സ്വദേശിയാണ് സ്വാസിക. പൂജ വിജയ് എന്നാണ് ശരിയായ പേര്. സീരിയലിലൂടെ ശ്രദ്ധേയായ സ്വാസിക. ഇപ്പോൾ സിനിമയിൽ സജീവമാണ്, മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.
സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്. 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. 2010 ൽ തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തിൽ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു,
പ്രഭുവിന്റെ മക്കൾ , കട്ടപ്പനയിലെ ഹൃത്വിക് റോഷൻ , പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയിൽ ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് ഇനി പ്രദർശനത്തിന് എത്താനുള്ള സിനിമ. പ്രേം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ വിവാഹത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിരുന്നു. വിവാഹം എന്തായാലും കഴിക്കണം എന്നത് തനിക്ക് നിർബന്ധം ആണെന്നാണ് സ്വാസിക. എന്റെ കൂടെ ഒരാൾ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിർക്കുന്ന പേടിക്കുന്ന ആളല്ല ഞാൻ. സുഹൃത്തുക്കൾക്ക് പേടിയാണെന്നൊക്കെ പറയാറുണ്ട്, എന്നാൽ ഞാൻ അങ്ങനെയല്ല എന്നായിരുന്നു സ്വാസിക പറഞ്ഞിരുന്നത്.
എത്രയും വേഗം വിവാഹം നടക്കണം എന്നാണ് ആഗ്രഹമെന്നും അതിന്റെ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും പെണ്ണ് കാണലൊന്നും ഇല്ല, അറേഞ്ച്ഡ് മാരേജും അല്ല ലവ് മാരേജ് ആയിരിക്കും എന്നും പറഞ്ഞിരുന്നു.അച്ഛനും അമ്മയും വിവാഹം കഴിച്ചത് പോലെ ട്രെഡീഷണൽ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ അമ്മൂമ്മ വിവാഹം കഴിച്ച രീതി അടി പൊളിയാണെന്നും താരം പറഞ്ഞിരുന്നു.
രാത്രിയിൽ ആയിരുന്നു വിവാഹം ചെക്കൻ അക്കരയായിരിക്കും. അവർ പുഴ കടന്നു ചെയ്യുന്നു. ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. ഇപ്പോൾ ആ വിവാഹ രീതിയില്ലെന്നും സ്വാസിക പറയുന്നു. ആ രീതിയാണ് തനിക്ക് ആഗ്രഹം എന്നും അവർ പറഞ്ഞിരുന്നു.