EntertainmentKeralaNews

സുഖമില്ലാതെ ആശുപത്രിയിലായി, ഡിസ്ചാര്‍ജാക്കി അഭിനയിപ്പിച്ചു; പ്രതിഫലം ചോദിച്ചപ്പോള്‍ കേസ് കൊടുത്തു!

കൊച്ചി:ലൊക്കേഷനില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി നടി മെറീന മൈക്കിള്‍. വയസ്സെത്രയായി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ചാണ് മെറീന സംസാരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായിട്ടും തന്നെക്കൊണ്ട് അഭിനയിപ്പിച്ചുവെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ സംഘടനയില്‍ പരാതി നല്‍കിയെന്നുമാണ് മെറീന പറയുന്നത്.

വയസ് എത്രയായി എന്നൊരു സിനിമയില്‍ പ്രശാന്ത് മുരളിയ്‌ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഉണ്ടായ സംഭവമാണ്. ഡസ്റ്റ് അലര്‍ജിയായതിനാല്‍ എനിക്ക് മൂന്ന് ദിവസം ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. നാലാമത്തെ ദിവസം പ്രൊഡക്ഷനിലെ ചേട്ടന്‍ ചായയുമായി വരുമ്പോള്‍ എനിക്ക് തീരെ ശ്വാസം കിട്ടുന്നില്ല. അവര്‍ എന്നെ ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയി’ മെറീന പറയുന്നു.

വടകര ഉള്ളൊരു ആശുപത്രിയിലേക്കാണ് പോയത്. അവര്‍ മൂന്ന് ദിവസം ബെഡ് റെസ്റ്റ് പറഞ്ഞു. പരപൂര്‍ണമായ റെസ്റ്റ് ആയിരുന്നു നിര്‍ദ്ദേശിച്ചത്. ശ്വാസം കിട്ടാത്തതിനാല്‍ നെബുലൈസ് ചെയ്യാന്‍ പറഞ്ഞിരുന്നു. എന്നെ ഐസിയുവില്‍ ഇരുത്തിയിരിക്കുകയായിരുന്നു. പക്ഷെ പ്രെഡ്യൂസര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോക്ടറേയും കൂട്ടി വന്ന് എന്നെ അവിടെ നിന്നും ഡിസ്ചാര്‍ജ് ആക്കി, എന്നെക്കൊണ്ട് വര്‍ക്ക് ചെയ്യിപ്പിക്കുകയും ചെയ്തുവെന്നും മെറീന പറയുന്നു.

അന്നത്തെ ദിവസം വര്‍ക്ക് ചെയ്യിപ്പിച്ച് പിറ്റേ ദിവസം ഓഫ് തന്നു. അത്രയും മോശം അവസ്ഥയായിരുന്നു. എന്നിട്ട് ഇതേ ആളുകള്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ വിളിച്ച് ഞാന്‍ സഹകരിക്കുന്നില്ല എന്ന് പരാതിപ്പെട്ടു. അസോസിയേഷനില്‍ നിന്നും ഓരോരുത്തരായി വിളിക്കാന്‍ തുടങ്ങി. ഞാന്‍ പ്രതിഫലം ചോദിച്ചതിന് ശേഷമാണിത്. ലൊക്കേഷനില്‍ വന്ന് ആറേഴ് ദിവസം കഴിഞ്ഞാണ് ആദ്യത്തെ ഷെഡ്യൂളിന്റെ പ്രതിഫലം ചോദിക്കുന്നതെന്നും മെറീന പറയുന്നു.

എന്റെ ആരോഗ്യം കൂടെ ത്യജിച്ച് ചെയ്യുന്ന വര്‍ക്കാണ്. പക്ഷെ വന്നപ്പോള്‍ തന്നെ പ്രതിഫലം ചോദിക്കാന്‍ ഇവള്‍ ആരാ എന്ന് പറഞ്ഞ് അവര്‍ അസോസിയേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഇതൊരു നടനായിരുന്നുവെങ്കില്‍ മാറിയേനെ. പ്രശാന്തായിരുന്നു അവിടെയെങ്കില്‍ അവര്‍ പ്രശാന്തുമായി ഇരുന്ന് സംസാരിക്കുമായിരുന്നവെന്നും മെറീന അഭിപ്രായപ്പെടുന്നുണ്ട്. പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോ ഇടപെടുന്നതും ഇരുവരും തമ്മിലേക്കുള്ള തകര്‍ക്കത്തിലേക്ക് വഴി മാറുന്നതും. തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോകുന്നുണ്ട്.

താന്‍ ഇന്റര്‍വ്യുവില്‍ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ച് വിശദമായി മെറീന രംഗത്തെത്തിയിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതിരുന്നതോടെയാണ് ഇറങ്ങിപ്പോയതെന്നാണ് മെറീന പറഞ്ഞത്. താന്‍ മുമ്പ് അഭിനയിച്ചൊരു സിനിമയുടെ ലൊക്കേഷനില്‍ തനിക്ക് നല്ല ബാത്ത് റൂം സംവിധാനവും സുരക്ഷിതമായ മുറിയോ ഇല്ലായിരുന്നുവെന്നാണ് മെറീന പറയുന്നത്.

എന്തെങ്കിലും പറഞ്ഞാല്‍ ഫെമിനിസ്റ്റ് ആണെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഗതികേടാണെന്നും, ചെറിയ കാര്യങ്ങള്‍ പോലും ചോദിച്ച് വാങ്ങേണ്ട അവസ്ഥയാണെന്നും മെറീന പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മെറീനയുടെ പ്രതികരണം. അതേസമയം വിവേകാന്ദന്‍ വൈറലാണ് ആണ് മെറീനയുടെ പുതിയ സിനിമ. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന സിനിമയില്‍ ഗ്രേസ് ആന്റണി, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker