Entertainment
പുത്തന്‍ ലുക്കില്‍ കിടിലന്‍ ഡാന്‍സുമായി നടി മാളവിക; വീഡിയോ വൈറല്‍
യുവനടി മാളവികാ മേനോന്റെ ഏറ്റവും പുതിയ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. ഗ്ലാമര്‍ ലുക്കില്‍ കിടിലന്‍ ചുവടുകളുമായാണ് താരം എത്തിയിരിക്കുന്നത്. മാളവികയുടെ മെയ്വഴക്കവും നൃത്തച്ചുവടുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധനേടിയിരിക്കുന്നത്.
പാട്ടിനൊത്ത് ചുവടുവെയ്ക്കുന്ന താരത്തിന്റെ ലുക്കും ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇതിനു മുന്‍പും ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ 2012-ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവികാ മേനോന്‍ അഭിനയരംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് ഹീറോ, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ഞാന്‍ മേരിക്കുട്ടി, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിലും മാളവിക വേഷമിട്ടുണ്ട്.
https://www.instagram.com/reel/CWAaJFzFQj3/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News