EntertainmentNews

ബ്രാ ധരിക്കാറില്ല ഞാനും ചേച്ചിയും; ആ സുഖം വേറെയാണ്; അച്ഛനും ചേട്ടനും കണ്ടിട്ടുണ്ട്;തുറന്ന് പറഞ്ഞ്‌ ഹേമാൻകി കവി..!!

മുംബൈ:മറാഠി ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ഹേമാൻകി കവി. മറാഠി സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.കുറച്ചു ദിവസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത വീഡിയോ ആണ് താരത്തിനെ കളിയാക്കി നിരവധി ആളുകൾ എത്തിയത്. ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ ആയിരുന്നു താരം ഷെയർ ചെയ്തത്.

എന്നാൽ ആ വിഡിയോയിൽ താരം ബ്രാ ഇട്ടിട്ടില്ല എന്നാണ് ഒരുവിഭാഗം ആളുകൾ കമന്റ് ആയി എത്തിയത്. എന്നാൽ അത് ശരിവെക്കുന്ന മറുപടി ആണ് ഹേമാൻകി നൽകിയത്. ഇതിനെ ആസ്പദമാക്കി ആണ് താരം താരങ്ങൾ നേരിടുന്ന വസ്ത്ര ധാരണത്തെ കുറിച്ച് കുറിപ്പ് ആയി എത്തിയത്. ബ്രാ ധരിക്കാൻ എന്തിനാണ് സ്ത്രീകളെ ഇങ്ങനെ നിർബന്ധിക്കുന്നത് എന്നാണ് ഹേമാംങ്കി ചോദിക്കുന്നത്.

നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് നിരവധി ട്രോളുകൾ നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഈ തുറന്നെഴുത്തുമായി നടി എത്തിയത്. ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ അത് അവരുടെ തീരുമാനമാണ് പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണിൽ നോക്കികാണുന്നത്.

അതെ സമയം പെൺകുട്ടികൾ ചെയ്യുന്ന പ്രവണതക്ക് എതിരെയും ഹേമാംങ്കി പറയുന്നുണ്ട്. മുലയുടെ കണ്ണുകൾ കാണാതെ ഇരിക്കാൻ ബ്രാക്ക് ഉള്ളിൽ ടിഷ്യു വെക്കുന്നതും പാടുകൾ വെക്കുന്നത് എന്തിനാണ് എന്നും ഹേമാംങ്കി ചോദിക്കുന്നു. ബ്രാ ധരിക്കുന്നത് പല സ്ത്രീകൾക്കും അസ്വസ്ഥതയാണ്.

ബ്രാ അഴിച്ചതിന് ശേഷം അവർ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് സഹതാപം തോന്നും. സ്വന്തം വീട്ടിൽ കുടുംബത്തിന്റെ മുന്നിൽ പോലും ദിവസം മുഴുവൻ നിങ്ങൾക്ക് ബ്രാ ധരിക്കേണ്ടിവരുന്നു. ആരോ അനുവാദം തന്നതുപോലെ രാത്രിയിൽ അവ അഴിച്ചുവയ്ക്കുന്നു.

പുറത്തുള്ളവരെ മാറ്റിനിർത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛൻ നിങ്ങളെ ചെറുപ്പത്തിൽ പൂർണ്ണമായും വസ്ത്രങ്ങൾ ഇല്ലാതെ കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്പോൾ നിങ്ങളുടെ അവയവങ്ങൾ അവർക്ക് മുന്നിൽ മറയ്ക്കുന്നത്.

നിങ്ങളുടെ അവയവങ്ങൾ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമല്ലേ? എന്റെ വീട്ടിൽ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടിൽ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്പോൾ അവർക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല.

എന്റെ വിവാഹം കഴിഞ്ഞിട്ടും ഇതിൽ മാറ്റമില്ല. ഞങ്ങളുടെ സംസ്‌കാരമോ മറ്റെന്തെങ്കിലുമായോ ഇതിന് യാതൊരു ബന്ധവുമില്ല. പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കൂ അവർ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണെന്നും ഹേമാംഗി കുറിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker