മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെ നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ പ്രസ്താവന് തനിക്ക് അംഗീകരിക്കനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തേയോ ആള്‍ ദൈവങ്ങളെയോ അവിശ്വാസിക്കില്ലെന്നും നടി പറഞ്ഞു.
അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കോള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍ ഗായത്രി പറഞ്ഞു.
ദൈവത്തെ രക്ഷിക്കാനാണണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വാസിക്കരുതെന്നുമായിരുന്ന സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യരാണ് ഭൂമിയില്‍ ഇരിക്കുന്നത്. മനുഷ്യരെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു.
i did not condemn it. He is free to talk anything it’s his democracy. I don’t agree with his view. my freedom. Not everyone will stop believing god or stop believing god believers just bcos vijaysethupathy said it. atheist will like his speech according to them that’s secularism. https://t.co/wYmJBpMScd
— Gayathri Raguramm (@gayathriraguram) March 16, 2020