Entertainment
ആസിഡ് ആക്രമണ ഇരയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ
മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്.
താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News