മകനെ സാക്ഷിയാക്കി നടി ചിത്ര നായർ വിവാഹിതയായി;’ന്നാ താൻ കേസ് കൊട്’ താരത്തിന്റേത് രണ്ടാം വിവാഹം

കൊച്ചി; ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ചിത്ര നായർ വിവാഹിതയായി. ചിത്ര തന്നെയാണ് വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.ആര്‍മി ഏവിയേഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ലെനീഷ് ആണ് വരന്‍.ഇരുവരുടെയും രണ്ടാം വിവാഹമാണ്
നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹാശംസകൾ നേരുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ രാജേഷ് മാധവനും ചിത്രയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.ചിത്രയുടെ മകന്‍ അദ്വൈതും വിവാഹചടങ്ങില്‍ സാന്നിദ്ധ്യമായി
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, പൊറാട്ട് നാടകം, വയസെത്രയായി തുടങ്ങിയ സിനിമകളിലും ചിത്ര പ്രധാന വേഷത്തിലെത്തിയിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമലത ടീച്ചർ എന്ന കഥാപാത്രത്തിന് ചിത്രയെ തേടി ഏറെ പ്രശംസയുമെത്തിയിരുന്നു.