EntertainmentNews

നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു, പോസ്റ്റർ പുറത്ത്

ടി ഭാവന(Bhavana) മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'(Ntikkakkaakoru Premandaarnnu) എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്.

https://www.instagram.com/p/CbJzZ88pTxM/?utm_medium=copy_link

കന്നഡ ചിത്രം ബജ്‌റംഗി സെക്കന്‍ഡ് ആണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. 96 കന്നഡ റീമേക്കിലും ഭാവനയായിരുന്നു നായിക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker