നടിയെ ആക്രമിച്ച കേസ്, ‘അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്’: കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശബ്ദരേഖ പുറത്ത്; കുരുക്ക് മുറുകുന്നു
കൊച്ചി:ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഇതാ കേസിൽ പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. കേസില്‍ ഒരു സ്ത്രീ ബന്ധപ്പെട്ടത് തെളിയിക്കുന്ന ദിലീപിന്റെ ശബ്ദ സന്ദേശമെന്ന് അവകാശപ്പെട്ടുകൊണ്ട് റിപ്പോർട്ടർ ടിവിയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടിരിക്കുന്നത്. കേസുമായി അടുത്ത് നില്‍ക്കുന്ന പ്രമുഖ വ്യക്തികളെ രക്ഷിക്കാന്‍ ദീലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ റെക്കോഡിംഗാണിതെന്നാണ് അവകാശപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ശബ്ദരേഖ പുറത്തുവിട്ട് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്,’ എന്നാണ് ദിലീപിന്റേത് എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട സംഭാഷണത്തില്‍ പറയുന്നത്.
കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്ന് ഒരാള്‍ പറയുമ്പോള്‍ ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുന്നത് റെക്കോഡിംഗിലുണ്ട്.
ഇതിന്റെ ഇടയ്ക്ക് കയറി ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈമിനെ പറ്റി പറയുന്നതും ഓഡിയോയിലുണ്ട്. ‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്തായിട്ടുണ്ട്. ഒരു ദിവസത്തെ പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോര്‍ഡറിലുള്ളത്. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതില്‍ പറയുന്നത്.
ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ പറയുന്നതാണ് നാലാമത്തെ ശബ്ദ സംഭാഷണങ്ങള്‍. കേസുമായി ബന്ധപ്പെട്ട് 84 ദിവസം റിമാന്‍ഡില്‍ കിടന്ന് പുറത്ത് വന്നതിന് ശേഷമാണ് ഈ സംഭാഷണങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവന്ന സംഭാഷണങ്ങള്‍ക്കും താന്‍ സാക്ഷിയായിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.