EntertainmentKeralaNews

പൊട്ടിക്കരഞ്ഞ് അനുഷ്‌ക ഷെട്ടി,വൈറലായ വീഡിയോയ്ക്ക് പിന്നില്‍

‘നിശബ്ദം’ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ഒരു ടിവി പരിപാടിക്കിടെ പൊട്ടിക്കരയുന്ന അനുഷ്‌ക ഷെട്ടിയുടെ വിഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. 15 വര്‍ഷത്തെ അനുഷ്‌കയുടെ അഭിനയജീവിതം കോര്‍ത്തിണക്കി ഒരുക്കിയ വിഡിയോയില്‍ സംവിധായകന്‍ കൊടി രാമകൃഷ്ണയെ കണ്ടപ്പോഴാണ് താരം വിങ്ങിപ്പൊട്ടിയത്.

തെന്നിന്ത്യന്‍ താരസുന്ദരി എന്ന പദവിയിലേക്ക് അനുഷ്‌കയെ ഉയര്‍ത്തിയ അരുന്ധതി എന്ന ചിത്രം ഒരുക്കിയത് കൊടി രാമകൃഷ്ണയായിരുന്നു. ദക്ഷിണ ഫിലിംഫെയര്‍ പുരസ്‌കാരമടക്കം താരത്തിന് ഈ ചിത്രം അനുഷ്‌കയ്ക്ക് നേടിക്കൊടുത്തു.

കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരിച്ചത്. ‘അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു’, പരിപാടിക്കിടെ അനുഷ്‌കയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും കരച്ചിലടക്കി താരം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button