മുംബൈ: ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനുപമ പഥക് (40) വീടിനുള്ളില്‍ മരിച്ച നിലയില്‍. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. അനുപമയുടെ വസതിയില്‍ നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ താന്‍ പണം നിക്ഷേപിച്ചിരുന്നതായും എന്നാല്‍ പറഞ്ഞ സമയത്ത് അവര്‍ പണം തിരികെ നല്‍കിയിരുന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേയമയം, മരിക്കുന്നതിന് മുന്‍പുള്ള ദിവസം അനുപമ ഫേസ് ബുക്ക് ലൈവില്‍ വന്നതും ഇതിലൂടെ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
‘നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും പറയുകയാണെങ്കില്‍, അയാള്‍ അല്ലെങ്കില്‍ ആ വ്യക്തി എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ ഉടന്‍ ആവശ്യപ്പെടും. കാരണം നിങ്ങളുടെ മരണശേഷം അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് അത്’.
മാത്രമല്ല, നിങ്ങളുടെ പ്രശ്നങ്ങള്‍ പരമാവധി മറ്റുള്ളവരുമായി പങ്കിടാതെ ഇരിക്കുക. മരിച്ചതിനുശേഷം ആളുകള്‍ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാല്‍ ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്’- എന്ന് ഫേസ്ബുക്ക് ലൈവില്‍ അനുപമ പറഞ്ഞിരുന്നു.
ബിഹാറില്‍ ജനിച്ച അനുപമ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സിനിമയില്‍ സജീവമാകുന്നതിന് വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.