NationalNews

നടി ആകാംക്ഷാ ഡൂബേ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

വാരണാസി: ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ വാരണാസിയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒരു വീഡിയോ അവർ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ​ഗാനത്തിനൊപ്പം ആകാംക്ഷ ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണാടിക്ക് മുന്നിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ​ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും സംഭവിച്ചത്. ഭോജ്പുരിയിൽ നിരവധി ആരാധകരുള്ള നടികൂടിയാണ് ആകാംക്ഷ. ഭോജ്പുരിയിലെ പ്രശസ്ത പവൻ സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അവർ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഭോജ്പുരി സിനിമാ മേഖലയിലെ ഡ്രീം ​ഗേൾ എന്നറിയപ്പെടുന്ന നടിയാണ് ആകാംക്ഷ. മിർസാപുരിലെ വിന്ധ്യാചലാണ് സ്വദേശം. ഐ.പി.എസ് ഉദ്യോ​ഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആ​ഗ്രഹമെങ്കിലും സിനിമയുടെ വഴിയാണ് ആകാംക്ഷ തിരഞ്ഞെടുത്തത്. മേരി ജങ് മേരാ ഫൈസ്ലാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

മുഝ് സേ ശാദി കരോ​ഗി, വീരോം കി വീർ, ഫൈറ്റർ കിങ്, കസം പൈദാ കർനേ കി 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഭോജ്പുരിയിലെ മറ്റൊരു നടനായ സമർ സിം​ഗുമായുള്ള ബന്ധത്തേക്കുറിച്ച് ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ആകാംക്ഷ തുറന്നുപറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker