സിനിമ ചിത്രീകരണത്തിനിടെ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞു, അഭിനയത്തിന് ഇടവേള
ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് പരിക്ക്. തങ്കലാൻ സിനിമയുടെ റിഹേഴ്സൽ ചിത്രീകരണത്തിനിടെയാണ് നടൻ് പരിക്കേറ്റത്. പാ. രഞ്ജിത് സംവിധാനവും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വാരിയെല്ലിന് സംഭവിച്ച പൊട്ടലിനെ തുടർന്ന് താരം സിനിമയുടെ ചിത്രീകരണത്തിൽ നിന്നും ചെറിയ ഇടവേള എടുക്കുന്നതായി മാനേജർ ട്വിറ്ററിലൂടെ അറിയിച്ചു.
പൊന്നിയൻ സെൽവൻ 2 ലെ പ്രകടനത്തിന് ആദിത്യ കരികാലൻ എന്ന ചിയാൻ വിക്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന നിറഞ്ഞ സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവർക്കും നന്ദി പറയുന്നു. റിഹേഴ്ലിനിടെ പരുക്കേറ്റേ് വാരിയെല്ലിൽ ഒടുവുണ്ടായതിനാൽ ചിയാൻ വിക്രത്തിന് കുറച്ച് നാളത്തേയ്ക്ക് താങ്കലാന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനാകില്ല.
എത്രയും വേഗത്തിൽ കൂടുതൽ ഊർജത്തോടെ തിരിച്ച് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.” ട്വീറ്റിൽ പറയുന്നു. താരത്തിന്റെ പരിക്കിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്വർണം ഉത്പാദിപ്പിച്ചിരുന്ന കോലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തങ്കലാൻ എന്ന ചിത്രത്തിനായി വിക്രം തടി കുറച്ച് ബോഡി ട്രാൻസ്‌ഫോർമേഷൻ നടത്തിയിരുന്നു. മലയാളത്തിൽ നിന്ന് മാളവിക മേനോനും പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.