News
നടന്‍ വിജയകാന്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തി നേടിയിരുന്നു. കൂടാതെ മറ്റു ചില രോഗങ്ങള്‍ക്കും അദ്ദേഹം ചികിത്സ തേടുന്നുണ്ട്.
ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വിജയകാന്ത്. പ്രിയതാരം ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പ്രാര്‍ത്ഥനകളുമായി എത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News