Entertainment
ആരാധകന്റെ വിവാഹത്തിന് സൂര്യയുടെ മാസ് എന്‍ട്രി! വീഡിയോ വൈറല്‍
ചെന്നൈ: ആരാധകന്റെ വിവാഹത്തിന് നടന്‍ സൂര്യയുടെ മാസ് എന്‍ട്രി. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിവാഹച്ചടങ്ങില്‍ തുടക്കം മുതല്‍ താരം പങ്കെടുത്തു. വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബിന്റെ അംഗമാണ് ഹരി. വധുവിന് ചാര്‍ത്താനായി താലി എടുത്ത് കൊടുത്തതും സൂര്യ ആയിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിക്കാത്തതിനാല്‍ ഏവരും വളരെ കൗതുകത്തോടെയാണ് താരത്തെ വരവേറ്റത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News