കൊച്ചി:ഒരിടവേളയ്ക്ക് ശേഷം നടൻ ശ്രീനിവാസൻ അഭിനയരംഗത്തേക്ക്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വിനീത് ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവസന്റെ കഥാപാത്രത്തെ പറ്റി വിവരങ്ങൾ ലഭിച്ചിട്ടില്ല. അഭിനയത്തോടൊപ്പം അടുത്ത സിനിമയ്ക്കായി തിരക്കഥ എഴുതുന്നതായും സൂചനയുണ്ട്.
സിനിമയുടെ ചർച്ച തുടങ്ങയപ്പോൾ മുതൽ കാത്തിരിക്കുകയാണ് അച്ഛന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടാൻ കാത്തിരിക്കുകയായിരുന്നു. നേരത്തെ ചിത്രം തുടങ്ങാനിരുന്നതാണ് എന്നും വിനീത് ശ്രീനിവാസൻ മാധ്യമങ്ങളോടു പറഞ്ഞു. ‘അച്ഛന് ഭേദമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു. മറ്റ് ആക്ടേഴ്സും അതുമായി സഹകരിച്ചു. എല്ലാവരും ഡേറ്റ് ക്രമീകരിച്ചു തന്നു,’ വിനീത് കൂട്ടിച്ചേർത്തു.
എറണാകുളം സെന്റ് ആൽബേർട്ട്സ് സ്കൂളിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റയാണ്.ശ്രീനിവാസന് ഇന്ന് ഷൂട്ടില്ല. എന്നാൽ മേക്ക് അപ്പ് ചെയ്ത് ക്യാമറയ്ക്ക് മുന്നിലേക്ക് വന്നു. ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിനീത് ശ്രീനിവാസൻ ,ശ്രീനിവാസൻ ,ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.
ഫൺ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുധീർ കരമന, മാളവികാ മേനോൻ ,അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ , ജോൺ, ബാലാജി ഗർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത റ
മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.
സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ
മേക്കപ്പ്.ഷാജി പുൽപ്പള്ളി:
കോസ്റ്റ്യും. ഡിസൈൻ -സുജിത് മട്ടന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ.പ്രൊഡക്ഷൻ എക്സിക്യട്ടീവ് – അബിൻ എടവനക്കാട് .പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.
വാഴൂർ ജോസ്.ഫോട്ടോ – പ്രേംലാൽ പട്ടാഴി . –