KeralaNews

വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍ 

കൊച്ചി: വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍.  ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും കൊടുക്കാതെ പിന്നെന്താണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വിമര്‍ശനം. മനുഷ്യന് നിലനില്‍ക്കണമെങ്കില്‍ ഭക്ഷണം ആവശ്യമാണ്. നല്ല ഭക്ഷണം കൊടുക്കാന്‍ ഏതെങ്കിലും തല്ലിപൊളികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോയെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തുന്നു.

ഏറണാകുളത്തെ ജനങ്ങള്‍ കുടിക്കുന്നത് പെരിയാറിലെ വെളളമാണ്. നല്ലവെള്ളം ഇപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല. ക്ലോറിനേഷന്‍ എന്നു പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും

രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേര്‍ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയില്‍ പെട്ട എത്രയോ ഫാക്ടറികള്‍ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങള്‍ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോള്‍ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവണ്‍മെന്റ് കൊടുക്കുന്നതെന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker