സിദ്ദിക്കിന്റെ വയ്യാത്ത മകൻ ആദ്യ ഭാര്യയിൽ ജനിച്ചത് !! അനിയനെ ചേർത്ത് പിടിച്ച് അമൃത.. കയ്യടിച്ച് സോഷ്യൽ മീഡിയ
മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സിദ്ധിക്ക്. സ്വാഭാവ നടനായും, വില്ലനായും, കോമഡി നടനായും, നായകനായും എല്ലാമാണ് താരം ജന ശ്രദ്ധ നേടിയത്. കഴിഞ്ഞ ദിവസമാണ് സിദ്ധിഖിന്റെ മഹാനായ ഷഹീം സിദ്ധിഖിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധിഖിന് ഷഹീനെ കൂടതെ മാറ്റ് രണ്ട് മക്കൾ കൂടിയുണ്ട്. അതിൽ ഒരു മകൻ ഭിന്നശേഷിയുള്ള മകനാണ്. ഇതുവരെ ഇങ്ങനെ ഒരു മകൻ തനിക് ഉണ്ടെന്ന് താരം പറഞ്ഞ് കേട്ടട്ടില്ല, കഴിഞ്ഞ ദിവസം വിവാഹ വേദിയിൽ മകനെ ചേർത്ത് പിടിക്കുന്ന സിദ്ധിക്കിനെയും കുടുംബാംഗങ്ങളെയും കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു മകനെക്കുറിച്ച് പലരും അറിയുന്നത്.
സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് ഇത്. ഭിന്ന ശേഷിക്കാരൻ ആയത് കൊണ്ട് തന്നെ ആരും സഹതപിക്കരുത് എന്നും കൊണ്ടാണ് ഇതുവരെ പൊതു വേദിയിൽ നിന്നും മറ്റും മാറ്റി നിർത്തി കുടുംബം സ്നേഹിച്ചത്. സിദ്ധിഖിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തത് ആയിരുന്നു. അതിന് ശേഷമാണ് സിദ്ധിക്ക് വീണ്ടും ഒരു വിവാഹം കഴിക്കുന്നത്.
ഇപ്പോഴിതാ വിവാഹ സൽക്കാര ചടങ്ങിലെ ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിദ്ദിഖിൻ്റെ രണ്ടാമത്തെ മകനെ ചിത്രത്തിൽ കാണാം. ഒരു സ്പെഷ്യൽ ചൈൽഡാണ് രണ്ടാമത്തെ മകൻ. സിനിമാ മേഖലയിലെ എല്ലാവർക്കും രണ്ടാമത്തെ മകനെ കുറിച്ചും അറിയാം. എപ്പോഴും കുടുംബ ചിത്രങ്ങളിൽ അവന് പ്രത്യേക സ്ഥാനം കൊടുക്കാറുണ്ട്. ഷാഹീൻ എവിടെപ്പോയാലും അനുജനേയും കൂടെ കൂട്ടും. അത്രയധികം അനുജനെ സ്നേഹിക്കുന്ന സഹോദരൻ തന്നെയാണ് ഷാഹീൻ. അതേസമയം ഷാഹീൻ്റെ വധുവായ അമൃതയും അനുജനെ അതുപോലെ സ്നേഹിക്കുന്നു എന്നതാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
എല്ലാ ചിത്രങ്ങളിലും അനുജൻ്റെ കൈ ചേർത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമൃതയെ കാണാം. അമൃതയുടെ നല്ല മനസ്സിനെ ആരാധകരും പുകഴ്ത്തുകയാണ്. അമൃതയുടെ ഈ നല്ല മനസ്സ് തന്നെയാകാം സിദ്ദിഖിനും കുടുംബത്തിനും ഇഷ്ടമായത് എന്നാണ് ആരാധകർ പറയുന്നത്. ഇത്രയധികം സ്നേഹമുള്ള പെൺകുട്ടികൾ ഇക്കാലത്ത് ഉണ്ടോയെന്നും ആരാധകർ ചോദിക്കുന്നു. മാത്രമല്ല ഷാഹിന്റെ ഭാഗ്യമാണ് ഇത്തരത്തിലൊരു പെൺകുട്ടിയെ കിട്ടിയതെന്നും പറയുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ അനുജനോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
ഷഹീൻ സിദ്ദിഖും അമൃതദാസുമായുള്ള വിവാഹം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.താരസമ്പന്നമായിരുന്നു ചടങ്ങ്. കൊച്ചിയിൽ നടന്ന വിവാഹ റിസപ്ഷനിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ലവർ എത്തി. ചടങ്ങിൽ നിന്നുള്ല വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലിനൊപ്പം ആൻണി പെരുമ്പാവൂരും എത്തിയിരുന്നു.
വെള്ല ഷർട്ടും മുണ്ടും ധരിച്ച് ക്ലാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ബറോസ് ലുക്കിലായിരുന്നു മോഹൻലാൽ. മറൂൺ സ്വെറ്റ് ഷർട്ടിനൊപ്പം ബ്ലാക്ക് ജീൻസും തൊപ്പിയുമാണ് താരം ധരിച്ചിരുന്നത്. സിദ്ധിഖിനൊപ്പം സൂപ്പർതാരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.കഴിഞ്ഞദിവസം രമേഷ് പിഷാരടിയും വിവാഹചടങ്ങിൽ മോഹൻലാലിനോടൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ഫെബ്രുവരി 22ന് ആയിരുന്നു ഷഹീൻ സിദ്ദിഖിന്റെ വിവാഹനിശ്ചയം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.