Nayanthara:ഫോൺ വന്നാൽ നയൻതാര മാറും, റിലേഷൻഷിപ്പിൽ അന്ന് പ്രശ്‌നങ്ങള്‍; തുറന്നുപറഞ്ഞ് നാഗാർജുന
ഹൈദരാബാദ്:ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തന്റെ ജീവിതത്തെക്കുറിച്ച് നടി ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. പൊതുവെ അഭിമുഖം നൽകാത്ത ആളാണ് നയൻതാര. തന്റെ അനുഭവങ്ങളെക്കുറിച്ച് നടി എവിടെയും അധികം സംസാരിച്ചിട്ടില്ല. എന്നാൽ ഡോക്യുമെന്ററിയിൽ തന്റെ സന്തോഷങ്ങളും നേരിട്ട വിഷമങ്ങളുമെല്ലാം നയൻതാര പങ്കുവെക്കുന്നുണ്ട്.
ഒപ്പം പ്രവർത്തിച്ച സംവിധായകരും നടൻമാരുമെല്ലാം ഡോക്യുമെന്ററിയിൽ നയൻതാരയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. നടൻ നാഗാർജുന നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടിക്കൊപ്പം മൂന്ന് സിനിമകൾ നാഗാർജുന ചെയ്തിട്ടുണ്ട്. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഓർമകളാണ് നാഗാർജുന പങ്കുവെച്ചത്. നയൻതാര സെറ്റിലേക്ക് വന്നപ്പോൾ രാജകീയത തോന്നി. ഊഷ്മളമായി സംസാരിച്ചു. വളരെ പെട്ടെന്ന് എനിക്ക് കണക്ഷൻ തോന്നി. ആ സിനിമയിൽ വളരെ ബ്രില്യന്റായി നയൻതാര അഭിനയിച്ചു.
എന്റെ സെക്രട്ടറിയുടെ വേഷമാണ് ചെയ്തത്. ഒരു ഷൂട്ടിന് വേണ്ടി ഞങ്ങൾക്ക് സ്വിറ്റ്സർലന്റിൽ പോകേണ്ടി വന്നു. റിലേഷൻഷിപ്പിൽ പ്രശ്നകലുഷിതമായ സമയത്തിലൂടെ കടന്ന് പോകുകയായിരുന്നെന്ന് തോന്നുന്നു. അവളുടെ ഫോൺ റിംഗ് ചെയ്താൽ ഞങ്ങൾ ഭയക്കും. കാരണം കാരണം ഫോൺ വന്നാൽ നയൻതാരയുടെ മൂഡ് പോകും. എന്താണീ ചെയ്ത് കൊണ്ടിരിക്കുന്നത്, ഒരു നിലയിലേക്ക് എത്തിയ വനിതയല്ലേ നീ, എന്തിന് ഇതിലൂടെയൊക്കെ കടന്ന് പോകുന്നു എന്ന് താൻ ചോദിച്ചിട്ടുണ്ടെന്ന് നാഗാർജുന ഓർത്തു.
തന്റെ ആദ്യ റിലേഷൻഷിപ്പായിരുന്നു അതെന്ന് നയൻതാരയും ഡോക്യുമെന്ററിയിൽ പറഞ്ഞു. വിശ്വാസിച്ചുള്ള പ്രണയമായിരുന്നു അത്. അതാണല്ലോ ഒരു ബന്ധമാക്കുന്നത്. സ്നേഹത്തിനപ്പുറം വിശ്വാസമാണ്. ഈ വ്യക്തി താനുമായി പ്രണയത്തിലാണെന്ന് വിശ്വസിച്ചു. ബന്ധത്തിൽ താൻ പൂർണമായും ആത്മാർത്ഥത കാണിച്ചെന്നും നയൻതാര പറയുന്നു.
എന്റെ മുൻ ബന്ധങ്ങളെക്കുറിച്ച് ഞാനധികം സംസാരിച്ചിട്ടില്ല. ആളുകൾ ഊഹാപോഹങ്ങൾ നടത്തുന്നു. അവർ വിശ്വസിക്കുന്ന കഥകളുമായി അവർ മുന്നോട്ട് പോയി. അവയെല്ലാം മോശമായിരുന്നു. തന്നെക്കുറിച്ച് ആളുകൾ കഥകൾ മെനഞ്ഞത് ഏറെ വേദനിപ്പിച്ചെന്ന് നയൻതാര തുറന്ന് പറഞ്ഞു. സിനിമാ രംഗത്തേക്ക് വന്ന തുടക്ക കാലത്ത് ഞാൻ ആളുകളെ പെട്ടെന്ന് വിശ്വസിച്ചിരുന്നെന്നും നയൻതാര ഓർത്തു.
നയൻതാരയുടെ പ്രണയ ബന്ധങ്ങൾ സിനിമാ ലോകത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. നടൻ ചിമ്പുവുമായി പ്രണയത്തിലായ നയൻതാര ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചയായിരുന്നു. ഇരുവരുടെയും സ്വകാര്യ ഫോട്ടോകൾ പുറത്ത് വന്നത് വിവാദമായി. എന്നാൽ ഈ വിവാദങ്ങളെയെല്ലാം നയൻതാര നേരിട്ടു.
ബ്രേക്കപ്പിന് ശേഷം കുറച്ച് വർഷങ്ങൾക്കിപ്പുറം ഇരുവരും സുഹൃത്തുക്കളായി. ഇത് നമ്മ ആൾ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.