കൊച്ചി:രാജ്യമെമ്പാടും ആക്ഷമയോടെ കാത്തിരുന്ന ലോകകപ്പിന്റെ വിജയിയെ കണ്ടെത്തി കഴിഞ്ഞു. ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിൽ ഓസ്ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയവാളുകളിൽ നിന്നും വ്യക്തമാണ്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. “മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടൻ കുറിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News