ഹൈദരാബാദ്: തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു സിനിമാ ചിത്രീകരണത്തിനിടെ, സെറ്റില്‍ താരം കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ നെഞ്ചിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നടന് ഹൃദ്രോഗം സ്ഥിരീകരിച്ചത്.
ചികിത്സയ്ക്ക് ശേഷം നടന്‍ സ്വന്തം നാടായ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലേക്ക് സംക്രാന്തി ആഘോഷിക്കാനായി പോയിരുന്നു. ഇവിടെ വെച്ച് പെട്ടെന്ന് തളര്‍ന്നു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെലുങ്കു സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടനായിരുന്നു കൊംചട ശ്രീനിവാസ്. ശങ്കര്‍ദാദ എംബിബിഎസ്, ആടി, പ്രേമ കാവലി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. 40 ഓളം സിനിമകളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News