EntertainmentKeralaNews

എട്ട് മാസമായി ജോലിയൊന്നുമില്ലാതെ വീട്ടില്‍, സുഹൃത്തുക്കള്‍ പോലും വിളിക്കാതെയായി, മേക്കപ്പ് മാന്‍ ഇട്ടിട്ട് പോയി, മാനസികമായി തളര്‍ന്നുവെന്ന് ജയറാം

കൊച്ചി:സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. പിന്നീട് സംവിധായകന്‍ രാജസേനനുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയര്‍ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങള്‍ ജയറാം സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റി. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം.

തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് താരം. തനിക്ക് ആഗ്രഹിച്ചതിനും അപ്പുറമാണ് ഈശ്വരന്‍ തന്നെതെന്നും അതുകൊണ്ട് ഒന്നിലും അമിതമായി ദുഃഖിക്കാനോ സന്തോഷിക്കാനോ പോകാറില്ലെന്ന് താരം പറയുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് താന്‍ സിനിമയൊന്നുമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. തനിക്ക് ഇനി പണി കിട്ടില്ലെന്ന് വിചാരിച്ച് കുറേക്കാലം കൂടെയുണ്ടായിരുന്ന മേക്കപ്പ് മാന്‍ പോയി എന്നും സ്ഥിരമായി വിളിക്കുന്നവര്‍ പോലും തന്നെ വിളിക്കാതെയായി എന്നും ജയറാ ം പറഞ്ഞു.

പലരില്‍ നിന്നും വ്യത്യസ്തമായ പെരുമാറ്റം അനുഭവപ്പെട്ടു. താന്‍ സിനിമയൊന്നും പ്രതീക്ഷിച്ചല്ല പലരെയും വിളിച്ചിരുന്നത്. അവരെ വിളിക്കുമ്പോഴുള്ള സന്തോഷത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ എട്ട് മാസത്തോളം മാനസികമായി വിഷമിച്ചിരുന്നുവെന്നും ജയറാ ംപറയുന്നു.

പ്രതിഫലം കിട്ടിയിരുന്ന സമയത്ത് തനിക്ക് പൈസയുടെ വില അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒത്തിരി കഷ്ടപ്പെട്ട് ജോലി ചെയ്ത 10000 രൂപ കൈയ്യില്‍ കിട്ടുമ്പോള്‍ തോന്നുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും താനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker