EntertainmentKeralaNews

വയനാടിനുള്ള സംഭാവനയുമായി നടൻ ചിരഞ്ജീവി നേരിട്ടെത്തി; ഒരു കോടി രൂപ കെെമാറി

തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽനിന്ന് നിരവധി സഹായങ്ങൾ. തെലുങ്ക് ചലച്ചിത്രതാരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി ചിരഞ്ജീവിതന്നെയാണ് പണം കൈമാറിയത്.

ദിവസങ്ങൾക്ക് മുൻപാണ് വയനാടിനുള്ള സഹായം ചിരഞ്ജീവി പ്രഖ്യാപിച്ചത്. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചിരുന്നു. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നുവെന്നും വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

നിരവധി സിനിമാപ്രവർത്തകരാണ് വയനാടിന് കെെത്താങ്ങായി എത്തുന്നത്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker