ഒന്നര-രണ്ടു വര്‍ഷം ഒരു സ്ത്രീയെ റേപ്പ് ചെയ്യുമോ? ഒരു വട്ടം ചെയ്താലല്ലേ റേപ്പ്? പിന്നേം പിന്നേം ചെയ്താല്‍ അത് എങ്ങനെ റേപ്പാകും? എലിസബത്തിനെതിരെ പരാതി നല്‍കി ബാല

കൊച്ചി: മുന്‍ പങ്കാളി എലിസബത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാലയും ഭാര്യ കോകിലയും. വെബ് സീരീസ് പോലെ എപ്പിസോഡ് എപ്പിസോഡായി അപമാനിച്ചുകൊണ്ടിരിക്കുകയണെന്നായിരുന്നു ബാലയുടെ ആരോപണം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ വ്യക്തിയാണ്. ശസ്ത്രക്രിയയുടെ സമയത്താണ് എലിബസത്ത് വന്നത്. അതിന് മുമ്പ് എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. ഒന്നര വര്‍ഷത്തിന് ശേഷം വന്ന് ഇക്കാര്യങ്ങള്‍ എന്തിന് പറയണമെന്നും ഇത്ര കാലം അവര്‍ എവിടെയായിരുന്നുവെന്നും ബാല ചോദിച്ചു. മാധ്യമങ്ങളെ കണ്ട കോകില വിതുമ്പുകയും ചെയ്തു.
‘ഒരു ചാനലില്‍ സീരീസ് പോലെ ഭര്‍ത്താവിനേയും ഭാര്യയേയും കുറിച്ച് മോശമായി സംസാരിക്കുന്നു. ഒരു രോഗിയാണ് ഞാന്‍. ജീവിതം മുഴുവന്‍ മരുന്ന് കഴിക്കണം. എനിക്ക് മനസമാധാനമായി ജീവിക്കണം. ചത്തുപോയ എനിക്ക് ദൈവം ഒരു ജീവിതം തന്നാല്‍, ആ ജീവന്‍ എടുക്കാനായാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ രണ്ട് പേരും നന്നായി ജീവിക്കുന്നത് ഇഷ്ടമല്ലേ? എനിക്കൊരു കുട്ടി ജനിക്കുന്നത് ആര്‍ക്കും ഇഷ്ടമില്ലേ ? ഞാന്‍ എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്.
ആ ഞാന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുമോ? റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ എന്ത് കൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല.’- ബാല മാധ്യമങ്ങളോട് പറഞ്ഞു. താന്‍ റേപ്പ് ചെയ്യുന്നയാളാണോയെന്നും ബാല ചോദിച്ചു. ഒന്നര-രണ്ടു വര്‍ഷം ഒരു സ്ത്രീയെ റേപ്പ് ചെയ്യുമോ? ഒരു വട്ടം ചെയ്താലല്ലേ റേപ്പ്? പിന്നേം പിന്നേം ചെയ്താല്‍ അത് എങ്ങനെ റേപ്പാകുമെന്നും ബാല ചോദിച്ചു. അങ്ങനെ ചെയ്തുവെങ്കില്‍ ഡോക്ടറായ എലിസബത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബാല ചോദിച്ചു. ഇതൊരു കൂട്ടമായ ആക്രമണമാണെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ബാല പറഞ്ഞു. ഒരാളല്ല, നാലഞ്ചു പേരാണ് ചെയ്യുന്നതെന്നും ഇതിനൊരു ക്യാപ്റ്റനുണ്ടെന്നും പറഞ്ഞത് സത്യമായില്ലേയെന്നും ബാല ചോദിച്ചു.
മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കിയ ശേഷമാണ് ബാലയും കോകിലയും മാധ്യമങ്ങളോട് സംസാരിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.