ഗോപി സുന്ദർ വ്യക്തിപരമായി ദ്രോഹിച്ചു,അതൊക്കെ പറഞ്ഞാൽ മലയാളി അയാളെ തിരിഞ്ഞ് നോക്കില്ല’; ബാല
കൊച്ചി: ബാലയുമായി നിയമപരമായി വേർപിരിഞ്ഞതിന് വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഗായിക അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. ഇവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ പങ്കിട്ട് കൊണ്ടാണ് ഒന്നിച്ച് പോകാൻ തീരുമാനിച്ചതായി താരം ആരാധകരെ അറിയിച്ചത്. എന്നാൽ നിയമപരമായി വിവാഹിതരായോ എന്ന കാര്യം താരങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
ഇപ്പോൾ ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങളും ശക്തമാണ്. അതിനിടയിൽ ഗോപി സുന്ദറിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ബാല.
ഗോപി സുന്ദർ എന്ന വ്യക്തിയെ അമൃത സുരേഷ് തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന തോന്നലുണ്ടോ ബാലയ്ക്ക് എന്നായിരുന്നു ചോദ്യം. ഇതിന് എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല എന്നായിരുന്നു ബാലയുടെ മറുപടി. ‘വ്യക്തിപരമായി എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. വളരെ മോശം വ്യക്തിയാണ്. എനിക്ക് ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാൻ സാധിക്കും. തെറ്റായിട്ടുള്ള ഹ്യൂമണാണ്.
എനിക്ക് ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് സംസാരിക്കാനുളള യാതൊരു അവകാശവും എനിക്ക് ഇല്ല. ഗോപി സുന്ദറിനെ കുറിച്ച് ചോദ്യം ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്. എന്നെ വ്യക്തിമായും ജോലി സംബന്ധമായുമെല്ലാം വളരെ അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപ്. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല’, ബാല പറഞ്ഞു.
അഭിമുഖത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടിട്ടുണ്ട്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചിരുന്നു. പലപ്പോഴും ബാലയ്ക്ക് ഒപ്പം വീഡിയോകളിൽ എത്താറുള്ള എലിസബത്ത് ഇപ്പോൾ ബാലയുടെ വീഡിയോയിൽ കാണാറില്ല. അവർ കേരളത്തിന് പുറത്ത് ജോലി ചെയ്യുകയാണ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ കമന്റ്.
Gopi sundar wrong ആണ് സമ്മതിച്ചു. താൻ നല്ലതാണോ?! രണ്ട് ഭാര്യമാർ ഉണ്ടായിരുന്നല്ലോ, എവിടെ ഓടി പോയി?! ഒരു വട്ട് കേസ് ആണ് താൻ! സ്വന്തം മകളും, സഹോദരങ്ങൾക്കും, സ്വന്തം അമ്മ പോലും തന്റെ കൂടെ ഇല്ലാത്തത് തന്റെ കൈയിൽ ഇരിപ്പ് കൊണ്ടാണ്.
ഒരിക്കലും പാപ്പു മോള് തന്റെ അടുത്തേക്ക് വരില്ല. അമൃതയോ ഗോപി സുന്ദറോ എവിടെ എങ്കിലും ഒരു വാക്ക് കൊണ്ട് എങ്കിലും തന്നെ പറ്റി മോശം പറഞ്ഞിട്ടുണ്ടോ? താൻ ചാവാൻ ആ അമൃത ആശുപത്രിയിൽ കിടന്നപ്പോൾ തന്റെ മോളെ കൊണ്ടുവന്നത് പോലും ആ ഗോപി ആണ്. സോഷ്യൽ മീഡിയ വഴി ഇത്രയും മോശം വാക്കുകൾ അവരെ പറ്റി പറഞ്ഞിട്ടും അവർ കുടുംബമായി വന്നു’,എന്നായിരുന്നു ഒരാൾ കുറിച്ചത്.
ബാല മകളെ കാണണം എന്ന് പറയുന്നതിനേയും ഇവർ വിമർശിക്കുന്നുണ്ട്. മകളെ കാണണമെങ്കിൽ നിയമപരമായി കോടതിയിൽ പോയി അവകാശം വാങ്ങാൻ പാടില്ലേയെന്നാണ് ചോദ്യം. ‘ഇയാളുടെ ജീവിതരീതി ശെരി അല്ലാത്തത് കൊണ്ടാണ്. ഒരു കോടതിയും പാപ്പു മോളെ ഇയാളെ പോലെ ഒരു ക്രിമിനലിന്റെ വീട്ടിലേക്ക് വിടില്ല. ഇങ്ങനെ കരയുന്ന പോലെ അഭിനയിച്ചു മോളെ കാണണം എന്നൊക്കെ പറഞ്ഞാൽ വിവരം ഇല്ലാത്ത ചാക്ഷരത മലയാളികളുടെ ദയയും കിട്ടും എന്ന് ബാല നടന് നന്നായി അറിയാം’, കമന്റിൽ പറയുന്നു.