EntertainmentKeralaNews

എനിക്ക് ആണ്‍പ്രതിമ വേണം; അതില്‍ എന്ത് സ്ത്രീ വിരുദ്ധത ?വിവാദത്തിൽ നടന്‍ അലൻസിയറിൻ്റെ വിശദീകരണം

തിരുവനന്തപുരം:സ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്.

താൻ പറഞ്ഞതില്‍ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്ന് പറഞ്ഞ് നടന്‍ അലൻസിയറിൻ്റെ ന്യായികരണം. പുരുഷനു ഒരു ശരീരം ഉണ്ടെന്നും ഒരു ജീവിതം ഉണ്ടെന്നും അത് സ്ത്രീകളും കൂടി മനസ്സിലാക്കണം. സ്ത്രിയുടെ നഗ്നന ശരീരം മാത്രം വീട്ടില്‍ കൊണ്ടുവെക്കുക എന്നല്ല അവാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അലൻസിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍ രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം.

പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും ട്രോളുകളും ശക്തമായിട്ടുണ്ട്. അതിനിടെ, അലൻസിയർക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലൻസിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒരു വിഭാഗം ശക്തമായി വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞത്.

സ്ത്രീകളെ കണ്ടാൽ പ്രലോഭനം തോന്നുന്ന അലൻസിയറിന്റെ നാട്ടിലെ വസ്ത്രശാലകളുടെ അവസ്ഥ എന്താകുമെന്ന് ചോദിക്കുന്നു ഒരു കൂട്ടർ. ആണ്‍ പ്രതിമ നൽകി അലൻസിയറെ ആജീവനാന്തം വീട്ടിൽ ഇരുത്താൻ കഴിയുമോ എന്ന് മറ്റ് ചിലർ. ഏതായാലും അലൻസിയറുടെ വിവാദ പരാമർശത്തിൽ പ്രമുഖ താരങ്ങളുടെ അഭിപ്രായം എന്തെന്ന് അറിയാൻ താൽപര്യപ്പെടുന്നവരും സോഷ്യൽ മീഡിയയിൽ ഏറെയാണ്.

വിവാദമുണ്ടായതിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സംവിധായിക ശ്രുതി ശരണ്യം അലൻസിയറിനെതിരെ രംഗത്തെത്തി. അലൻസിയറിന്റെ പ്രസംഗം നിരുത്തരവാദപരവും നികൃഷ്ടവുമെന്നാണ് ശ്രുതി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇത് ആദ്യമായല്ല അലൻസിയർ വിവാദത്തിൽ പെടുന്നത്. നേരെത്തെ മീടു അടക്കം താരത്തിനെതിരെ ഉയർന്നിരുന്നു. അന്ന് കുറച്ചുകാലം സിനിമയിൽ നല്ല വേഷങ്ങൾ കിട്ടാതിരുന്ന അലൻസിയർ അപ്പനിലെ അഭിനയത്തിന് മികച്ച അഭിപ്രായവും പുരസ്കാരവും നേടി തിളക്കത്തിൽ നിൽക്കുമ്പോഴാണ് അടുത്ത വിവാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker