കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കും. ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കളമശ്ശേരി പോലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദുരുദ്ദേശപരമായ രീതിയില്‍ തന്നെയാണ് രണ്ട് യുവാക്കള്‍ യുവനടിയോട് പെരുമാറിയതെന്ന് സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു.
ഇന്നലെയാണ് കുടുംബത്തോടൊപ്പം നടി ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News