Home-bannerKeralaNews
വൈദ്യപരിശോധനയ്ക്കായി വിലങ്ങഴിച്ച പ്രതി രക്ഷപെട്ട് ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍
തൃശൂര്‍: വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസുകാര്‍ പിന്നാലെ ഓടി പിടിച്ചു. പൊലീസിനെ പ്രതി വെട്ടിച്ച് ഓടുന്ന ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോ ആണ് പോലീസിൽ നിന്ന് രക്ഷപെടാൻ ഓടിയത്. എന്നാൽ ഇവർ ഓടിക്കയറിയത് പോലീസ് സ്റേഷനിലാണെന്നതാണ് തമാശ. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഓട്ടം.
കോടതിയില്‍ ഹാജരാക്കും മുമ്പ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്നതായിരുന്നു. കയ്യിലെ വിലങ്ങ് പൊലീസ് അഴിച്ചു. ഈ തക്കത്തിന് പ്രതി ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയുമായി കൈവിലങ്ങോടെ ഓടുന്ന പൊലീസുകാരനും. പ്രതി ഓടിച്ചെന്നതാകട്ടെ പൊലീസ് സ്‌റ്റേഷന് മുമ്പില്‍. ഉടൻ തന്നെ പൊലീസുകാരന്‍ കയ്യോടെ പിടികൂടി.പേരാമംഗലം പൊലീസ് ആണ് അടിപിടി കേസില്‍ പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News