KeralaNewsRECENT POSTS
വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍, ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ കണ്ണൂക്കരയിലായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News