പട്ടണക്കാട്: കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോം കോറന്റൈന് ദിനത്തില്‍ ചേര്‍ത്തല പട്ടണക്കാട് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബൈക്കിലും സൈക്കിളിലും ഇടിച്ച് രണ്ടു പേര് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചെല്ലാനം കുരിശുങ്കല്‍ ജോയ്, സൈക്കിള്‍ യാത്രക്കാരനായ പട്ടണക്കാട് 11-ാം വാര്‍ഡില്‍ പുളിമ്പറമ്പ് അപ്പച്ചന് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10.30ഓട് കൂടി പട്ടണക്കാട് പോലീസ് സ്റ്റേഷന് സമീപമായിരിന്നു അപകടം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി സൈക്കിളിലും ബൈക്കിലും ഇടിക്കുകയായിരിന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. അതേസമയം ടാങ്കറിന്റെ സ്റ്റിയറിംഗ് സ്റ്റക്ക് ആയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞതായി പട്ടണക്കാട് പോലീസ് പറഞ്ഞു.
സൈക്കിള്‍ യാത്രക്കാരനായ അപ്പച്ചന് വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ വാങ്ങി മടങ്ങന്നതിനിടെയാണ് അപകടം.