KeralaNews

ബെം​ഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട് വിദ്യാർഥികൾ മരിച്ചു

ബെം​ഗളൂരു: ബെം​ഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ബെം​ഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button