ആരക്കുന്നം:സ്വകാര്യ ബസിന് അടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.ആരക്കുന്നം ടോക്ക് എച്ച് എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി. എ (19)ആണ് മരിച്ചത്. ഇന്ന് രാവിലെ 9. 15ന് നടക്കാവ്- പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിലാണ് അപകടമുണ്ടായത്.
പിറവത്ത് നിന്നും വരികയായിരുന്ന കിംഗ്സ് ബസ്സും പുളിക്കമാലി കവലയിലേക്ക് വരികയായിരുന്ന വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഉടൻതന്നെ അപകടത്തിൽപ്പെട്ട വിദ്യാർഥിനിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News