KeralaNewsRECENT POSTS
നിയന്ത്രണം വിട്ട മീന്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
കൊടുങ്ങല്ലൂര്‍: അമിത വേഗത്തിലെത്തിയ മീന്‍ ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകളും മരിച്ചു. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്‍ ഭാര്യ നദീറ (60), മകള്‍ നിഷ (39) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് അപകടം നടന്നത്.
അമിത വേഗത്തില്‍ വരികയായിരുന്ന മീന്‍ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തല്‍ക്ഷണം മരിച്ചു. മകള്‍ നിഷ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.
നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകരുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News