തമിഴ്‌നാട്ടിലെ ബസപകടത്തില്‍ മരിച്ചവരില്‍ മലയാളി ഡോക്ടറും
ചാലക്കുടി: തമിഴ്നാട് ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളി ഡോക്ടറും. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയും മധുര മെഡിക്കല്‍ കോളേജിലെ എം.ഡി വിദ്യാര്‍ഥിനിയുമായ ഡോ. ഡീന്‍ മരിയ (26) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോവുകയായിരുന്ന എസ്.പി.എസ് ബസാണ്ണ് അപകടത്തില്‍പ്പെട്ടത്. ഡിണ്ടിഗലിലെ ടോള്‍പ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണില്‍ ഇടിച്ച് ബസ് ചെരിഞ്ഞായിരുന്നു അപകടം. ഡീന്‍മരിയ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്നു. ബസ് ചെരിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കറ്റ ഡീനിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചാലക്കുടി നഗരസഭാ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ട്രാക്ടറുമായ ജോസ് മാനാടന്റെ മകളും ആളൂര്‍ അരീക്കാട്ട് അരുണ്‍ പയസിന്റെ ഭാര്യയുമാണ് ഡീന്‍ മരിയ.അമ്മ: വത്സ, സഹോദരന്‍: ടെറിന്‍.