ഇടുക്കി: കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസ് (26) ആണ് ഒടുവിൽ കല്ലൂർക്കാട് പോലീസിന്‍റെ പിടിയിലായത്. 2016 ൽ കല്ലൂർക്കാട് കവർച്ച നടത്തിയ കേസിൽ കോടതി മൂന്നു വർഷം ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്ന് അപ്പീൽ നൽകി ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു.
ബംഗലൂരുവിലും മറ്റും കഴിഞ്ഞ ശേഷം തങ്കമണിയിലെ വനമേഖലയിൽ ഒളിവിൽ താമസിക്കുമ്പോഴാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രതേക അന്വേഷണ സംഘം ഇയാളെ പിടികൂടുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിൽ കഞ്ചാവ്, വധശ്രമം, മോഷണം എന്നീ കേസുകളിൽ പ്രതിയാണ്.
പൊൻകുന്നത്ത് രണ്ടര കിലോ കഞ്ചാവുമായാണ് ജിത്തു പിടിയിലായത്. എസ്.എച്ച്.ഒ കെ.ജെ.പീറ്റർ, എസ്.ഐമാരായ ടി.എം.സൂഫി, മനോജ് എസ്.സി.പി.ഒ മാരായ ജിമ്മോൻ, സന്തു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News