Entertainment
ചിത്രീകരണത്തിനിടെ അപകടം; അഭിഷേക് ബച്ചന് പരിക്കേറ്റു
ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. വലത് കൈക്കാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നിലവില്‍ അഭിഷേക് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത അഭിനയിച്ച ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കവെയാണ് താരത്തിന് അപകടം സംഭവിച്ചത്.ബോബ് ബിസ്വാസ് എന്ന ചിത്രമാണ് ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുന്ന അഭിഷേകിന്റെ മറ്റൊരു സിനിമ. ചിത്രത്തില്‍ ചിത്രാങ്കത സിങ്ങും കേന്ദ്ര കഥാപാത്രമാണ്. കൂടാതെ ദാസ്വി എന്ന ചിത്രത്തിലും അഭിഷേക് കേന്ദ്ര കഥാപാത്രമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News