Entertainment
15 വയസുമാത്രം പ്രായമുള്ള അനിഖയെ പോലും വെറുതെ വിടുന്നില്ല, ലജ്ജ തോന്നുന്നുവെന്ന് അഭിരാമി വെങ്കിടാചലം
മലയാളികളുടെ പ്രിയ താരമാണ് അനിഖ സുരേന്ദ്രന്‍. അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ അനിഖയുടെ ചിത്രത്തിന് താഴെ മോശം കമന്റുകള്‍ പങ്കുവെച്ചവര്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം.
15 വയസ് മാത്രം പ്രായമുള്ള താരത്തിന് നേരെ ഇത്തരം കമന്റുകള്‍ എത്തിയതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ച് സംഭവത്തില്‍ പ്രതികരിച്ചത്.
‘കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്, നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു…എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു’-ഇങ്ങനെയാണ് അഭിരാമി കുറിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News