അഭിനന്ദന്‍ വര്ധമാന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്‌ക്കെതിരായ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിനെതിരായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിനിടെ പാക്ക് പിടിയിലായ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ദേശീയ ഹീറോ ആണ്.ഇന്ത്യാ-പാക്ക് യുദ്ധ സമ്മര്‍ദ്ധം നില നിന്ന സമയത്ത് എങ്ങും സംസാരവിഷയവും ഈ വിംഗ് കമാണ്ടറായിരുന്നു.ഇന്ത്യന്‍ വൈമാനികന്റെ തടവു ജീവിത അനുഭവങ്ങള്‍ക്കൊപ്പം ലോക ശ്രദ്ധ ആകര്‍ഷിച്ചതായിരുന്നു വര്‍ദ്ധമാന്‍ മീശയും.വര്‍ദ്ധമാനോട് ഐക്യദാര്‍ഡ്യ പ്രഖ്യാപിച്ച് യുവാത്തളടക്കം നിരവധി പേര്‍ വര്‍ദ്ധമാന്‍ മീശ വെയ്ക്കുകയും ചെയ്തും. ബാര്‍ബര്‍ ഷോപ്പുകള്‍ വര്‍ധമാന്‍ മീശ വെച്ചു നല്‍കുകയും ചെയ്തു.
എന്നാല്‍ ഒരു പടി കൂടി കടന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചിന്തിച്ചത്.അഭിനന്ദന്‍ വര്ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആവശ്യം.അഭിനന്ദന്‍ വര്‍ധമാന് പുരസ്‌കാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു