കോട്ടയം അഭിലാഷ് തീയേറ്ററില്‍ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ സംഘര്‍ഷം,ഏറ്റുമാനൂരില്‍ നിന്നുള്ള അക്രമി സംഘം പിടിയില്‍
കോട്ടയം:അഭിലാഷ് തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കിടെ സംഘര്‍ഷം.മൂന്നു തീയേറ്റര്‍ ജീവനക്കാര്‍ക്ക് പരുക്ക്.ഏറ്റുമാനൂര്‍ സ്വദേശികളായ അക്രമി സംഘത്തിലെ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി മമ്മൂട്ടിയുടെ ഉണ്ട സിനിമ കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം.സെക്കന്‍ഡ്
ക്ലാസ് ടിക്കറ്റെടുത്ത സംഘം മുന്‍കൂട്ടി റിസര്‍വ് ചെയ്ത സീറ്റുകളിലിരുന്നു.നേരത്തെ ബുക്ക് ചെയ്ത ആളുകള്‍ എത്തിയതോടെ സീറ്റൊഴിയാന്‍ ഇവരോട് ജീവനക്കാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറാകാഞ്ഞ അക്രമികള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി.വാക്കതര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.ആക്രമണത്തില്‍ രണ്ട് പേരുടെ മൂക്കിനും മുഖത്തും പരുക്കേറ്റു. മറ്റൊരാളുടെ കൈയ്ക്കാണ് പരുക്ക്.പരുക്കേറ്റ ഒരാള്‍ ഹിന്ദിക്കാരനും രണ്ടുപേര്‍ മലയാളികളുമാണ്.മൂന്നു പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.തിയേറ്റര്‍ അധികൃതര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് പോലീസ് അക്രമികളെ കസ്റ്റഡിയിലെടുത്തു.സംഘര്‍ഷമുണ്ടാക്കിയ ഏഴു പേരില്‍ മൂന്നു പേരെയാണ് പിടികൂടിയത്. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. എല്ലാവരും ഏറ്റുമാനൂര്‍ സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.