വേരിന് നല്ല ബലമുണ്ട്! ചേട്ടന്‍ സ്വന്തം ഭാര്യയേയും അമ്മയേയും നോക്ക്; ഗോപി സുന്ദറിനെക്കുറിച്ച് ചോദിച്ചവരോട് അഭയ
കൊച്ചി:സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയിയലും നിറ സാന്നിധ്യമാണ്. മോഡലിംഗിലും താല്‍പര്യമുള്ള അഭയയുടെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. തന്റെ ജീവതത്തിലെ നല്ല നിമിഷയങ്ങളും മറ്റുമെല്ലാം അഭയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ അഭയയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ഗോപികയുടെ പ്രണയവും വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും പിരിഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അത് മറന്നില്ല. ഏത് പോസ്റ്റിട്ടാലും അതില്‍ ഗോപി സുന്ദറിനെക്കുറിച്ച് ചോദിക്കുന്നവരുണ്ടാകും. ഇപ്പോഴിതാ അഭയയുടെ പുതിയ വീഡിയോയ്ക്ക് താഴെയും ചിലര്‍ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആനിമല്‍ റെസ്‌ക്യു സെന്ററിനെക്കുറിച്ചുള്ള വീഡിയോ അഭയ പങ്കുവച്ചിരുന്നു. നായ്ക്കുട്ടികളേയും കൊണ്ടാണ് അഭയ വീഡിയോയിലെത്തിയത്. എന്നാല്‍ ഇതിന്റെ കമന്റില്‍ നിറയെ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു വന്നത്. പിന്നാലെ അവര്‍ക്കെല്ലാം അഭയ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
ചേച്ചി വളര്‍ത്തിയ പട്ടിയില്‍ ഒരുത്തന്‍ ആയിരുന്നു ലവന്‍ എന്നായിരുന്നു ഒരാളുടെ ചോദ്യം. ആരെന്ന് അഭയ ചോദിക്കുന്നുണ്ട്, സുന്ദരന്‍ എന്നായിരുന്നു മറുപടി. അങ്ങനെ ഒരു പട്ടിയെ ഞാന്‍ വളര്‍ത്തിയിട്ടില്ലല്ലോ. നല്ല മാനസികാവസ്ഥയാണല്ലോ. കഷ്ടം. ഇനി ഗോപി സുന്ദറിനെയാണ് ആണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളര്‍ത്തിയെന്ന കണക്കെടുപ്പ് ചേട്ടന്‍ എടുക്കാന്‍ നില്‍ക്കണ്ട. സ്വന്തം വീട്ടില്‍ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്ക് എന്ന് അയാള്‍ക്ക് അഭയ മറുപടി നല്‍കി.
നമ്മള്‍ ആരേയും ഉദ്ദേശിച്ചിട്ടില്ല. പട്ടി സുന്ദരന്‍ ആണെന്നാ പറഞ്ഞത്. ചേച്ചി വേറെ എന്തെങ്കിലും ഉദ്ദേശിച്ചു എങ്കില്‍ എന്റെ പ്രശ്‌നം അല്ല. പിന്നെ എന്റെ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു. അവിടേയും എല്ലാര്‍ക്കും സുഖമല്ലേ എന്നായി ഇതോടെ അയാളുടെ മറുപടി. അപ്പോ ചേട്ടന്‍ ഈ പോസ്റ്റ് മൈന്‍ഡ് ആക്കാണ്ട് പോയി ആള്‍ക്കാരെ സഹായിക്കൂ. കുഴി തോണ്ടാന്‍ എന്ന ഉദ്ദേശത്തോടെയാണ് കമന്റിടുന്നതെങ്കില്‍ ഇവിടെ കുഴിയില്ല, പച്ചപ്പാണ്. ആല്‍മരം ആയി വളര്‍ന്നോണ്ടിരിക്കുകയാണ്. വേരിനു നല്ല ബലവും ഉണ്ട്. കുഴിക്കാന്‍ നിന്നാല്‍ ചെളി തെറിക്കും എന്ന് അഭയയും മറുപടി നല്‍കി.
കുഴി തോണ്ടാന്‍ ഒരു ഉദ്ദേശവും ഇല്ല, ആല്‍മരം ആയി തന്നെ തഴച്ചു വളരൂ. ഇനിയും ഉയരത്തില്‍ പിന്നെയും ഉയര്‍ത്തില്‍ കട്ട സപ്പോര്‍ട്ട് എന്നായി കമന്റിട്ടയാള്‍ ശേ, ഈ നല്ല മനസ് ഞാന്‍ കാണാതെ പോയല്ലോ. ഒന്ന് പോടോ എന്ന് അയാള്‍ക്ക് അഭയ മറുപടി. സമാനമായ രീതിയില്‍ മറ്റുള്ളവര്‍ നല്‍കിയ കമന്റുകള്‍ക്കും അഭയ മറുപടി നല്‍കുന്നുണ്ട്.
അത് സത്യം എന്നായിരുന്നു ഒരാള്‍ ചിരിക്കുന്ന ഇമോജികളോടെ നല്‍കിയ കമന്റ് പിന്നാലെ എന്താണ് ഇത്ര ചിരിക്കാനുള്ളത്? എന്ന് അഭയ ചോദിച്ചു. പിന്നെ കരയണോ എന്ന് അയാള്‍ ചോദിച്ചു. ചിരിക്കാന്‍ വേണ്ടി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ചിരി പരിഹാസം ആയി മാറുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ കരയണോ ചിരിക്കണോ എന്നു എന്റെ പോസ്റ്റില്‍ ഞാന്‍ തീരുമാനിക്കും. ബ്ലോക്ക് ചെയ്യാന്‍ എനിക്ക് അവകാശം ഉണ്ടെന്ന് അഭയ മറുപടി നല്‍കി.
എന്റെ പേര് അറിയാതെ ഇവിടെ വന്ന് കമന്റെ ചെയ്യാന്‍ തനിക്ക് പറ്റിയല്ലേ, വല്ലവന്റേയും പോസ്റ്റില്‍ വലിഞ്ഞു കയറി ഷൈന്‍ ചെയ്യാന്‍ നോക്കുന്നത് ബോര്‍ ആണ്. നാണവും മാനവും ഇല്ലാന്ന് അറിയാം. പക്ഷെ ലേശം ഉളുപ്പ് വേണം, താങ്കളുടെ മാനസികാവസ്ഥ വളരെ മോശമാണ്, നല്ലൊരു സൈക്കോളജിസ്റ്റിനെ കാണുക. ആരാണ് പട്ടിയെന്നും ആരാണ് മനുഷ്യനെന്നും നിങ്ങള്‍ക്ക് മനസിലാകും എന്നിങ്ങനെയും തന്നെ കളിയാക്കാന്‍ വന്നവര്‍ക്ക് അഭയ ഹിരണ്‍മയി മറുപടി നല്‍കുന്നുണ്ട്.