NationalNews

ചണ്ഡീഗഡില്‍ അപ്രതീക്ഷിത തോൽവി; മോഹാലസ്യപ്പെട്ടു വീണ് എഎപി മേയർ സ്ഥാനാർഥി

ചണ്ഡിഗഢ്: ബിഹാറിലെ ചണ്ഡീഗഢ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മോഹാലസ്യപ്പെട്ട് എഎപി സ്ഥാനാർഥി കുല്‍ദീപ് കുമാർ. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊട്ടിക്കരയുന്ന കുൽദീപ് കുമാറിനെ ആശ്വസിപ്പിക്കുന്ന സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം.

12-നെതിരേ 16 വോട്ടുകൾക്കായിരുന്നു ബി.ജെ.പിയുടെ മനോജ് കുമാർ സോങ്കർ ജയിച്ചത്. കോണ്‍ഗ്രസും എ.എ.പിയും കൈകോര്‍ത്ത് സഖ്യമായിട്ടായിരുന്നു മത്സരിച്ചത്.

എട്ട് വര്‍ഷത്തെ ബി.ജെ.പി. ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് പരാജയത്തോടെ പൊളിഞ്ഞത്. 35 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എ.എ.പി.-കോണ്‍ഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബി.ജെ.പിക്ക് 15 അംഗങ്ങളുമാണുണ്ടായിരുന്നത്. അനായാസം ഭൂരിപക്ഷം ലഭിക്കുമായിരുന്നിടത്താണ് ബി.ജെ.പി. അട്ടിമറി വിജയം നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker