News
ആധാര്‍ ഇനി പി.വി.സി കാര്‍ഡ് രൂപത്തില്‍; ചെലവ് 50 രൂപ
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിവിസി കാര്‍ഡ് രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ഇതിനുള്ള ‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ സേവനത്തിന് തുടക്കമായെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ അറിയിച്ചു.
രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ താത്കാലിക നമ്പറോ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും ഉടമസ്ഥന് കാര്‍ഡ് ആവശ്യപ്പെടാം. 50 രൂപയടച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ തപാല്‍മാര്‍ഗം സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് വീട്ടിലെത്തും. കാര്‍ഡുകളില്‍ സുരക്ഷയുറപ്പാക്കാന്‍ ക്യു ആര്‍ കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും.
uidai.gov.in എന്ന ലിങ്കിലൂടെ കാര്‍ഡിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് എംആധാര്‍ ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News