നഗ്നയായി അമലാ പോള്‍! ഞെട്ടിച്ച് ‘ആടൈ’യുടെ ടീസര്‍
നടി അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായേക്കാവുന്ന ‘ആടൈ’യുടെ ടീസര്‍ എത്തി. തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്. കരണ്‍ ജോഹറാണ് ടീസര്‍ റിലീസ് ചെയ്തത്.
ടീസറില്‍ ഭയപ്പെട്ട് നഗ്നയായി ഇരിക്കുന്ന അമലയെയാണ് കാണാന്‍ കഴിയുന്നത്. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തില്‍ മുറിവുകളുമായി അര്‍ധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററില്‍.
ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയായിരുന്നു. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിനായി വന്‍ മേക്കോവറാണ് അമല നടത്തിയിരിക്കുന്നത്. റാണ ദഗുബാട്ടിയാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്നാണ് പുറത്തു വരുന്ന സൂചനകള്‍.