FeaturedHome-bannerKeralaNews

കെ.സുരേന്ദ്രൻ്റെ ശബ്ദരേഖ അതീവ ഗൗരവമുള്ളത്,ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം:എൻഡിഎയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദരേഖ അതീവ ഗൗരവമുള്ളതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്‍റെ തെളിവാണ് പുറത്ത് വരുന്നത്.

ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയതെന്നും എ വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്ര ഏജൻസികളെല്ലാം ഇക്കാര്യത്തിൽ നിശബ്ദമാണ്. അവരുടെ സമീപനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ചാണെന്നും ഇതിലൂടെ കൂടുതൽ വ്യക്തമായെന്ന് എ വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫിന് പൊതുവെ മൗനമാണെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker