CrimeKeralaNews

ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു;കൊച്ചിയില്‍ റിട്ട. എസ്ഐ കസ്റ്റഡിയിൽ

എറണാകുളം: ഏലൂരിന് സമീപം ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽകുമാറിനാണ് പരിക്കേറ്റത്. സംഭവത്തിൽ റിട്ട. എസ്ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോൾ മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button