24.7 C
Kottayam
Friday, November 15, 2024
test1
test1

പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ അമേരിക്കയില്‍ അയച്ച് പിതാവ്;യുവതിയുടെ വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍, 57കാരനായ വ്യവസായി ഗുരുതരാവസ്ഥയില്‍

Must read

ഹൈദരാബാദ്: പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കാമുകിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്‍. യുവതിയുടെ വീട്ടിലെത്തിയ കാമുകന്‍ അവളുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദിലാണ് സംഭവം നടന്നത്.

യുവതി അമേരിക്കയിലേക്ക് പോയതിന് പിന്നാലെ യുവാവ് ഇവരുടെ വീട്ടിലെത്തി. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ക്ക് നേരെ ബഹളമുണ്ടാക്കി. വാഗ്വാദത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന എയര്‍ ഗണ്‍ കൊണ്ട് യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു.

രേവന്ത് ആനന്ദ് എന്ന 57 വയസുകാരനാണ് വെടിയേറ്റത്. കണ്ണില്‍ വെടിയേറ്റ ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍ കഴിയുകയാണ്. 25കാരനായ ബല്‍വീന്ദറും വ്യവസായിയായ ആനന്ദിന്റെ 23കാരിയായ മകളും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്ല അടുപ്പത്തിലായിരുന്നു. അച്ഛന്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മകളെ വിലക്കി. യുവാവിനെ ഇനി കാണരുതെന്ന് നിര്‍ദേശിച്ചെങ്കിലും അത് മകള്‍ അനുസരിച്ചില്ല. ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു.

ഫോണിലൂടെയും മറ്റും പതിവായി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് മകളെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യുവതിയുടെ അച്ഛന്‍ മുന്‍കൈയെടുത്ത് അവളെ അമേരിക്കയിലേക്ക് അയച്ചത്. ഇക്കാര്യം അറിഞ്ഞ് ബല്‍വീന്ദര്‍ യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചു. വഴക്കിനിടെ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട് ഉരുൾപ്പൊട്ടൽ: കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നു; ദുരന്തബാധിതരോട് അനീതി:പ്രിയങ്ക ​ഗാന്ധി

കോഴിക്കോട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. രാഷ്ട്രീയ കാരണങ്ങളാൽ ദുരന്തബാധിതരെ ഒറ്റപ്പെടുത്തുന്നതും പിന്തുണ നിഷേധിക്കുന്നതും അസ്വീകാര്യമാണെന്ന് പ്രിയങ്ക...

Kidnap🎙 ദേശീയപാതയിൽ കാർ തടഞ്ഞ് ആളെയും കാറും തട്ടിക്കൊണ്ടു പോയതായി പരാതി

വടക്കഞ്ചേരി: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ആളെയും കാറും തട്ടിക്കൊണ്ടു പോയി. മൂന്ന് കാറുകളിലെത്തിയ സംഘം മറ്റൊരു കാറില്‍ സഞ്ചരിച്ചയാളെയും കാറും തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പരാതി. ദേശീയപാതയില്‍ പാലക്കാട്, നീലിപ്പാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക്...

High court 🎙ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ അകലം, ബാരിക്കേഡ്;ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് മാര്‍ഗേരഖ പുറത്തിറക്കി ഹൈക്കോടതി. പിടികൂടുന്ന ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. ആന എഴുന്നള്ളിപ്പിന് ഒരു മാസം മുന്‍പ് അപേക്ഷ...

2019 VU5🎙 വേഗം മണിക്കൂറില്‍ 83,934 കിലോമീറ്റര്‍; വെള്ളിയാഴ്ച ഭൂമിക്കരികിലൂടെ ഒരു ഛിന്നഗ്രഹം കടന്നുപോകും

മുംബൈ:ഇന്ത്യാഗേറ്റിനൊപ്പം വലുപ്പംവരുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കു സമീപത്തുകൂടി നവംബര്‍ 1 പുലര്‍ച്ചെ കടന്നുപോകുമെന്ന മുന്നറിയിപ്പ് നല്‍കി നാസ. 2019 VU5 എന്നാണ് ഈ നിയര്‍ എര്‍ത്ത് ഒബ്ജക്ടിന്(എന്‍.ഇ.ഒ.) പേര് നല്‍കിയിരിക്കുന്നത്. ഭൂമിയോട് അപകടകരമാംവിധം ചേര്‍ന്നാണ്...

Avian Flue🎙 പക്ഷിപ്പനി പടരുന്നു; അർജന്റീനയിൽ ചത്തത് 17,000-ൽ അധികം എലഫന്റ് സീലുകൾ

ബ്യൂണസ് ഐറിസ്‌:പക്ഷിപ്പനി ബാധിച്ച് അര്‍ജന്റീനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17,000-ല്‍ അധികം എലഫന്റ് സീലുകൾ ഇല്ലാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങളും പക്ഷിപ്പനി ബാധിച്ച് ഇല്ലാതായതായി നേച്ചർ ജേണലില്‍ പ്രസിദ്ധീകരിച്ച...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.