NationalNews

ബൈക്കിടിച്ച് 19കാരൻ മരിച്ചു, അപകടസ്ഥലത്തേക്ക് പോകവെ കുടുംബം സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടു, 4 പേർ മരിച്ചു

ഹൈദരാബാദ്: രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരുകുടുംബത്തിലെ നാല് പേരടക്കം അ‍ഞ്ചുപേർ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ എൻഎച്ച് 186ലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കി‌ടിച്ച് യുവാവ് മരിച്ചതറിഞ്ഞ് സ്ഥലത്തേക്ക് യാത്രതിരിച്ച കുടുംബാം​ഗങ്ങൾ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെടുകയായിരുന്നു.  അപകടത്തിൽ കാൽനടയാത്രക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു.

മൂടൽമഞ്ഞുകാരണമുള്ള കാഴ്ച്ചക്കുറവാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കാൽനടയാത്രക്കാരായ നാഗരാജു (28), രാമാവത്ത് കേശവ് (19) എന്നിവരെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

അപകടവിവരം അറിഞ്ഞ് രാമാവത്ത് കേശവിന്റെ കുടുംബം സംഭവസ്ഥലത്തേക്ക് പോകവെ, പാർവതിപുരത്തിന് സമീപം ടാറ്റ എയ്‌സ് വാഹനം ഓയിൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടാറ്റ എയ്‌സിൽ യാത്ര ചെയ്ത ഏഴുപേരിൽ മൂന്നുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. നാലുപേരുടെ നില ഗുരുതരവുമാണ്. രാമവത് പാണ്ഡു (40), രാമവത് ഗാന്യ (40), രാമാവത് ബുജി (38) എന്നിവരാണ് മരിച്ചത്. മല്ലവാണി കുണ്ടതണ്ട ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മിരിയാലഗുഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button