കാസര്‍ഗോഡ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ മാസം 11 ന് ചേര്‍ന്ന് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിലുണ്ടായ കക്ഷി നേതാക്കള്‍ കൊവിഡ് പരിശോധന നടത്തി. 20 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News