CrimeKeralaNews

അമ്മയുടെ കൺമുമ്പിൽനിന്ന് മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്‌.സിദ്ധാർഥിനെ (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. മാർച്ച് 28-ന് വൈകീട്ട് പെൺകുട്ടി അമ്മയോടൊപ്പം അടൂർ ടൗണിൽകൂടി നടന്നുവരുകയായിരുന്നു.

പെൺകുട്ടിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് ബൈക്കിൽ ഇവിടെയെത്തി, പെൺകുട്ടിയുമായി കടന്നുകളഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്. പെൺകുട്ടിക്ക്‌ 22 വയസ്സുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞു തെറ്റിധരിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പെൺകുട്ടിയുടെ അമ്മ അടൂർ പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. അടൂർ ഡിവൈ.എസ്.പി. ആർ.ജയരാജിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ. ആർ.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button